തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചു കൊന്നു

single-img
6 November 2021

തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊന്നു. നേമം സ്വദേശിയായ ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ 52 വയസ്സുള്ള ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന്റെ അടുത്താണ് സംഭവം നടന്നത്.

മദ്യ ലഹരിയിൽ എത്തിയ ക്ലീറ്റസ് പിതാവ് ഏലിയാസുമായി വഴക്കുണ്ടാവുകയും മർദ്ദിക്കുകയുമായിരുന്നു. ഇയാൾ ഒരു സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ഏലിയാസിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഏലിയാസിന് കുത്തേറ്റിരുന്നുവെന്നും സംശയമുണ്ട്.