രാഹുൽ ദ്രാവിഡ് അറിവിന്റെ കടല്‍, ഇന്ത്യക്ക് ഒരുപാട് ഗുണം ചെയ്യും: ആർ അശ്വിൻ

single-img
4 November 2021

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി പുതുതായി നിയമിക്കുന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പുകഴ്ത്തി ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ദ്രാവിഡ് വളരെ ആഴമേറിയ അറിവുള്ളയാളാണെന്നും അദ്ദേഹത്തിന്റെ നിയമനം ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് ഗുണം ചെയ്യുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

അശ്വിന്റെ വാക്കുകൾ ഇങ്ങിനെ: ” രാഹുല്‍ ഭായിക്ക് വലിയ അളവിലെ അറിവുണ്ട്. ഇതുവരെ സ്വന്തം ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം ആശംസകള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് അദ്ദേഹം. കഠിനാധ്വാനിയാണ് ദ്രാവിഡ്.

ഇന്ത്യൻ ടീമിലെ യുവ താരങ്ങളെക്കുറിച്ച് ദ്രാവിഡിന് നല്ല ധാരണയുണ്ട്. അദ്ദേഹത്തിന്റെ പരിശീലക സ്ഥാനത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ദ്രാവിഡുമായി സഹകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന് കഴിയുന്ന സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കും.’