ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കുക; സോഷ്യൽ മീഡിയയിൽ വ്യാപകമായി പുതിയ ക്യാംപെയിന്‍

single-img
26 October 2021

മുല്ലപ്പെരിയാര്‍ വിഷയം വീണ്ടുംപ്പ് ഉയര്‍ന്നതിന് പിന്നാലെ കേരളത്തിൽ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യം സമൂഹമാധ്യമങ്ങളിലുള്‍പ്പടെ ശക്തമായിരുന്നു. അതിനു പിന്നാലെയാണ് ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കുക എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ #AnnexIdukkiWithTN എന്ന ഹാഷ്ടാഗിലാണ് പ്രചരണം.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ടും, ഇടുക്കി ജില്ലയും തമിഴ്‌നാടിന്റെ ഭാഗമായിരുന്നുവെന്നും, മലയാളികള്‍ക്ക് ഉപയോഗമില്ലാത്ത ഡാം ഉള്‍പ്പടെ തങ്ങള്‍ക്ക് തരൂ എന്ന് ആവശ്യപ്പെടുന്നതാണ് സോഷ്യൽ മീഡിയയിൽ വന്ന ഒരു ട്വീറ്റ്.

ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം, നഷ്ടപ്പെട്ടുപോയ തമിഴ് മണ്ണ് തിരിച്ചുപിടിക്കാനുള്ള മുന്നേറ്റമാണിത്’ എന്നിങ്ങനെയാണ് ഹാഷ്ടാഗുമായി പങ്കുവെക്കപ്പെടുന്ന പ്രതികരണങ്ങള്‍.