ഓവല്‍ ടെസ്റ്റ്‌: നാലാം ദിനം ഇന്ത്യക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്

single-img
5 September 2021

ലണ്ടൻ പര്യടനത്തിലെ ഓവൽ ടെസ്റ്റിൽ നാലാം ദിനത്തിൽ ഇന്ത്യക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്. ഇന്നത്തെ ഒറ്റ ദിവസം മാത്രം ബാറ്റിങ്ങിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ഉച്ചഭക്ഷണത്തിനായി കളി നിർത്തുമ്പോൾ ആറിന് 329 എന്ന നിലയിലാണ് ഇന്ത്യ.

നിലവിൽ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് (16), ഷാര്‍ദുല്‍ ഠാക്കൂര്‍ (11) എന്നിവരാണ് ക്രീസിലുള്ളത്. അതേസമയം, രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ഇതുവരെ 230 റൺസിന്റെ ലീഡായി. ഇന്ന് രവീന്ദ്ര ജഡേജ (17), അജിങ്ക്യ രഹാനെ (പൂജ്യം), ക്യാപ്റ്റൻ വിരാട് കോഹ്ലി (44) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്.

കഴിഞ ദിവസത്തെ 270/3 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ക്രിസ് വോക്‌സ് എറിഞ്ഞ 101-ാം ഓവറിലെ രണ്ടാം പന്തില്‍ ജഡേജ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു.