നേമത്ത് മത്സരിക്കില്ല; വാര്‍ത്തകള്‍ തള്ളി ഉമ്മന്‍ചാണ്ടി

single-img
11 March 2021

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുപോലുള്ള വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ സിറ്റിംഗ് സീറ്റായ പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

ഇപ്പോള്‍ കേരളത്തില്‍ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. വി ശിവന്‍കുട്ടിയാണ് നേമത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരനായിരിക്കും എന്‍ ഡി എ സ്ഥാനാര്‍ത്ഥി.

ബി ജെ പിക്കെതിരായ പോരാട്ടത്തിന് കേരളത്തിലാകെ ശക്തി പകരാന്‍ ഉമ്മന്‍ചാണ്ടിയോ കെ മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. അതേസമയം ഹൈക്കമാന്റിനെ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തില്ല.