പ്രതിഷേധ സാധ്യത; എകെജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്

single-img
29 October 2020

സിപിഎമ്മിന്റെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്.
വിവാദമായ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇഡി, കോടിയേരി ബാലകൃഷ്ണനന്റെ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വിവിധ സംഘനടകള്‍ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന റിപ്പോര്‍ട്ടിനെ തുടർന്നാണ് ഈ തീരുമാനം.

അതേസമയം എകെജി സെന്ററിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് നടത്തില്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അറിയിച്ചു. മറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹംപ്രതികരിച്ചു. നിലവില്‍ ഡിസിപി ദിവ്യ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എകെജി സെന്ററിന് മുന്നില്‍ പോലീസ് മുന്‍കരുതലുകൾ ഒരുക്കിയിട്ടുള്ളത്.