മെഡിക്കൽ കോളേജിലെ സമരം പിൻവലിച്ച് ഡോക്ടർമാർ

single-img
5 October 2020

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിൻവലിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്നുള്ള ഉറപ്പിലാണ് സമരം പിൻവലിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ റിപ്പോർട്ടിൻമേലുള്ള നപടി ഉണ്ടാകും.

നാളെ വൈകുന്നേരത്തിനകം റിപ്പോര്‍ട്ടിൻമേലുള്ള നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡിനു ചികിത്സയിലിരുന്നയാളെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസർ ഉൾപ്പെടെ 3 പേരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.