രാജ്യത്തിൻ്റെ സാമ്പത്തിക രംഗം തകരാൻ കാരണം നോട്ടു നിരോധനം: സുബ്രഹ്മണ്യൻ സ്വാമി

single-img
9 September 2020

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക രം​ഗം ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി വീ​ണ്ടും രം​ഗ​ത്തെത്തി. എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും കാ​ര​ണം നോ​ട്ടു നി​രോ​ധ​ന​മാ​ണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെയാണ് സ്വാമി നോട്ടുനിരോധനത്തിനെതിരെ രംഗത്തെത്തിയത്. 

ആ​ദാ​യ നി​കു​തി വ്യ​വ​സ്ഥ​ക​ള്‍ സ​ങ്കീ​ര്‍​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജി​എ​സ്ടി വ​ന്ന​ത്. രാ​ജ്യ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ര​ക്ഷ​പെ​ടു​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജു​ക​ള്‍ അ​പ​ര്യാ​പ്ത​മാ​ണ്. 2014-15 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ എ​ട്ട് ശ​ത​മാ​ന​മാ​യി​രു​ന്നു രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍​ച്ചാ​നി​ര​ക്ക്. പി​ന്നീ​ട് എ​ല്ലാ വ​ര്‍​ഷ​വും ഇ​ത് കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. 

ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ല്‍ നേ​രി​ട്ട് പ​ണ​മെ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പാ​ക്കേ​ജു​ക​ളെ​ല്ലാം വി​ത​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​ത് മാ​ത്ര​മാ​ണെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​സ​ന്ധി സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കി. ലോ​ക്ക്ഡൗ​ണ്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ത​ക​ര്‍​ച്ച പൂ​ര്‍​ണ​മാ​യെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി പ​റ​ഞ്ഞു. 

അ​തേ​സ​മ​യം, കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​ച്ച​ത്. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണി​ന് ആ​ളു​ക​ൾ​ക്ക് കു​റ​ച്ചു കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്ക​ണ​മാ​യി​രു​ന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.