ഞങ്ങള്‍ നിസഹായരാണ്, മുംബൈയില്‍ സ്ഥിതി ഗുരുതരം; മഹാരാഷ്ട്രാ മുഖ്യമന്ത്രിക്ക് കത്തെഴുതി ഡോക്ടര്‍മാര്‍

single-img
2 June 2020

മുംബൈയില്‍ നിലവിലെ അവസ്ഥ വളരെ ഗുരുതരമാണ് എന്ന് ചൂണ്ടിക്കാട്ടി മുംബൈ കെഇഎം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സംസ്ഥാന മുഖ്യമന്ത്രി ഉദ്ദവിന് കത്തയച്ചു. ആശുപത്രിയില്‍ മതിയായ ജീവനക്കാരും അവര്‍ക്ക് ചെറിയ ഷിഫ്റ്റുകളും കൊവിഡ് 19 പോസിറ്റീവായ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രത്യേക വാര്‍ഡും ഉറപ്പാക്കണമെന്ന് ഡോക്ടര്‍മാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

ഇതോടൊപ്പം രോഗികള്‍ അടുത്തടുത്ത കട്ടിലില്‍ കിടക്കുന്ന ദൃശ്യങ്ങളും ഡോക്ടര്‍മാര്‍ പങ്കുവെച്ചു. നിലവില്‍ ആശുപത്രിയില്‍ 35 രോഗികളെ പരിപാലിക്കുന്നത് 3 ഡോക്ടര്‍മാര്‍ മാത്രമാണ്. ” ഇവര്‍ എല്ലാവരും രോഗികളാണ്. ഇവിടെ ഞങ്ങള്‍ നിസഹായരാണ്. എന്റെ കണ്‍മുന്നില്‍ ഒരാള്‍ മരിച്ചുവീഴുന്നത് കണ്ടുനില്‍ക്കാന്‍ എനിക്കാവില്ല. ഇവിടെ മൂന്ന് സഹപ്രവര്‍ത്തകരല്ലാതെ എന്നെ സഹായിക്കാന്‍ മറ്റാരുമില്ല. ഇവിടെ ഉള്ള എല്ലാവരേയും രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.



ഈ വിവരങ്ങള്‍ എല്ലാം ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. പക്ഷെ ഒരു കാര്യവുമുണ്ടായില്ല. നിങ്ങള്‍ക്ക് ഇനിയും ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ നമ്മള്‍ വീണ്ടും പ്രതീക്ഷവെക്കേണ്ട കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല” കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുവരെ മുംബൈയില്‍ മാത്രം 41000 ത്തിലേറെ കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്.