കോവിഡ് ബാധിച്ച് മൂന്നു പ്രവാസികള്‍ കൂടി മരിച്ചു
കോവിഡ് ബാധിച്ച് മൂന്നു പ്രവാസികള്‍ കൂടി മരണപ്പെട്ടു. കുവൈത്ത്, ദുബായ്, ഒമാന്‍ എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്. കണ്ണൂര്‍ തലശ്ശേരി പാനൂര്‍ കൂരാറ സ്വദേശി അഷറഫ് (56 )കുവൈത്തിലും , കോഴിക്കോട് നാദാപുരം കുനിയില്‍ മജീദ് (47 )ദുബായിലും , എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍( 31 ) ഒമാനിലും വെച്ചാണ് മരിച്ചത്. ഇതോടെ കോവിഡ് മൂലം ഗള്‍ഫില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം 78 ആയി
അതേസമയം മറ്റു ലോകരാഷ്ട്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ യുഎഇയിൽ നിന്ന് ആശ്വാസ വാർത്തകളാണ് വരുന്നത്. നാലുദിവസമായി മരണനിരക്ക് ഗണ്യമായി കുറഞ്ഞതും രോഗമുക്തര്‍ കൂടുന്നതും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. മലയാളികളുടെ മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്.
രാജ്യത്ത് രോഗം സ്ഥിരീകരിച്ച് മൂന്നര മാസം പിന്നിടുമ്പോഴും മരണ സംഖ്യ 208 മാത്രമാണ്. ഇതിനുശേഷം രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ മരണവും രോഗബാധിതരും കുതിച്ചുയരുമ്പോഴാണ് യു.എ.ഇക്ക് കോവിഡിനെ പിടിച്ചുകെട്ടാനായത്. , ദിവസവും 500ലേറെ പേരാണ് ഇവിടെ രോഗമുക്തരാകുന്നത്.