ട്രെയിൻ കയറിയിറങ്ങി സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു: മരിച്ചത് സ്വന്തം നാട്ടിലേക്കു നടന്നു പോകുന്നതിനിടെ പാളത്തിൽ തളർന്നുറങ്ങിയവർ

single-img
8 May 2020

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ൽ ട്രെ​യി​ൻ ക​യ​റി കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ട്രാ​ക്കി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന​വ​രു​ടെ മു​ക​ളി​ലൂ​ടെ ച​ര​ക്ക് ട്രെ​യി​ൻ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.15 ന് ​ആ​യി​രു​ന്നു സം​ഭ​വം. 

ജ​ൽ​ന​യി​ലെ ഇ​രു​മ്പ് ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​ക​ൾ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് റെ​യി​ൽ​വെ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ രാ​ത്രി​യി​ൽ വി​ശ്ര​മി​ക്കാ​ൻ കി​ട​ന്ന​താ​യി​രു​ന്നു.

ലോ​ക്ക്ഡൗ​ൺ ദു​ര​ത​ത്തി​ലാ​ക്കി​യ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ പ​ലാ​യ​നം ആ​രം​ഭി​ച്ചി​രു​ന്നു. റോ​ഡി​ലൂ​ടെ​യും റെ​യി​ൽ​വെ ട്രാ​ക്കി​ലൂ​ടെ​യും ന​ട​ന്നാ​ണ് പ​ല​രും ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടാ​ൻ‌ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ‌ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​വ​രാ​ണ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്.