ദിലീപിന് ജയ് വിളിച്ചവർ, പാർവ്വതിയേയും റിമയേയും തെറിവളിച്ചവർ, ഫ്രാങ്കോയ്ക്കും ആശാറാം ബാപ്പുവിനും വേണ്ടി വാദിച്ചവർ, പരസ്യമായി സ്ത്രീയെ ആസിഡ് ബൾബെറിയാൻ ആഹ്വാനം ചെയ്തവർ: അവരുടെ ഇപ്പോഴത്തെ രൂപമാണ് `രജിത് ആർമി´

single-img
16 March 2020

സംസ്ഥാനമാകെ കൊവിഡ് 19 ഭീതിയില്‍ നില്‍ക്കുമ്പോഴാണ് കൊച്ചി എയര്‍പോര്‍ട്ടില്‍ ബിഗ്‌ബോസ് ടിവി ഷോയില്‍ നിന്നു പുറത്തായ മത്സരാര്‍ഥി രജത് കുമാറിനെ സ്വീകരിക്കാന്‍ ജനക്കൂട്ടം എത്തിയത്. വ്യക്തി സമ്പര്‍ക്കം മൂലം വൈറസ് പടരുന്ന സാഹചര്യമുള്ളപ്പോള്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് ഒരുമിച്ച് കൂടിയതിന് കേസെടുത്തതായി എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു കഴിഞ്ഞു. 

”ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്‌ബോള്‍ ഒരു ടിവി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം കളക്ടര്‍ പറഞ്ഞു. കൊറോണയുടെ ജാഗ്രത നിലനില്‍ക്കെ നടന്ന ഈ സംഭവത്തില്‍ പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായും കളക്ടര്‍ വ്യക്തമാക്കി.

ഇതിനിടെ രജിത് ആർമി എന്ന പേരിൽ സമുഹ മാധ്യമങ്ങളിൽ നിറഞ്ഞാടുന്നവർക്കെതിരെ ശ്രീജിത്ത് ദിവാകരൻ രംഗത്തെത്തി. കേരളത്തിലെ സൈബർ റേപ്പിസ്റ്റുകളായ ആൺ കൂട്ടമാണ് രജിത് ആർമിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. 

ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപിന് ജയ് വിളിക്കാൻ ആലുവയിൽ കാത്ത് നിന്നവരില്ലേ അവർ തന്നെയാണ് ഇവർ. മോഹൻലാൽ-മമ്മൂട്ടി ഫാൻസായി മാറി പാർവതിയേയും റിമയേയും തെറി വിളിച്ചില്ലേ, അവരിവർ തന്നെയാണ്. ഒരേ സമയം മോഡി ഭക്തരായും പിണറായി ഭക്തരായും കോൺഗ്രസുകാരായും ഇവർ മാറും. ശബരിമല കാലത്ത് ആചാര സംരക്ഷകരാകും. ഫ്രാങ്കോയ്ക്കും ആശാറാം ബാപ്പുവിനും വേണ്ടി വാദിക്കും. വിജയ് സിനിമക്കെതിരെ എഴുതിയ സ്ത്രീയെ ആക്രമിക്കുമ്പോൾ വിജയ് ഫാനാകും. ആദായ നികുതി വേട്ടയുടെ കാലത്ത് അവർ വിജയിനെ അറിയു പോലുമില്ല. വധശിക്ഷ അരുത് എന്ന് പറയുന്ന സ്ത്രീയെ ആസിഡ് ബൾബ് എറിയണമെന്ന് ആഹ്വാനം ചെയ്യുന്ന തെലുങ്കാന പോലീസ് ഫാൻസും ഇവരാണ്- ശ്രീജിത്ത് പറയുന്നു. 

ശ്രീജിത്ത് ദിവാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

ബിഗ് ബോസ് ഇതുവരെ കണ്ടിട്ടില്ല. ഇനി കാണാൻ ഉദ്യേശിക്കുന്നില്ല. അടച്ചിട്ട വീടുകളിൽ മനുഷ്യരെങ്ങനെ പെരുമാറുന്നുവെന്ന് അറിയാൻ എനിക്കൊരു കൗതുകവുമില്ല.

രജത് കുമാർ എന്ന ക്രിമിനൽ ഉള്ള പരിസരങ്ങളിൽ പോകില്ല. എനിക്കയാൾ പറയുന്ന ഒന്നും കേൾക്കാനില്ല. അത് അയാളെ ഒറ്റയ്ക്കെഴുന്നേറ്റ് നിന്ന് കൂവിയ ആര്യ എന്ന പെൺകുട്ടിയോടുള്ള ഐക്യദാർഢ്യമാണ്. ആ കൂവലല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ഇതുവരെ അയാൾ തെളിയിച്ചിട്ടുണ്ട്.

പക്ഷേ രജത് കുമാർ ആർമി എന്ന ആൺ കൂട്ടത്തിനെ വർഷങ്ങളായി പരിചയമുണ്ട്. അത് സ്ത്രീ വിരുദ്ധരായ രോഗാതുര സമൂഹമാണ്. ഒരു ന്യൂനപക്ഷം സ്ത്രീകളുമുണ്ടാകും ഈ ആൺ വെറിക്ക് സ്തുതിപാടി കൂടെ നിൽക്കാൻ. അവരെ വെറുതെ വിടുക. കാരണം ഇത് ആൺ കഴപ്പിന്റെ ഉന്മാദം മാത്രമാണ്.

ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപിന് ജയ് വിളിക്കാൻ ആലുവയിൽ കാത്ത് നിന്നവരില്ലേ അവർ തന്നെയാണ് ഇവർ. മോഹൻലാൽ-മമ്മൂട്ടി ഫാൻസായി മാറി പാർവതിയേയും റിമയേയും തെറി വിളിച്ചില്ലേ, അവരിവർ തന്നെയാണ്. ഒരേ സമയം മോഡി ഭക്തരായും പിണറായി ഭക്തരായും കോൺഗ്രസുകാരായും ഇവർ മാറും. ശബരിമല കാലത്ത് ആചാര സംരക്ഷകരാകും. ഫ്രാങ്കോയ്ക്കും ആശാറാം ബാപ്പുവിനും വേണ്ടി വാദിക്കും. വിജയ് സിനിമക്കെതിരെ എഴുതിയ സ്ത്രീയെ ആക്രമിക്കുമ്പോൾ വിജയ് ഫാനാകും. ആദായ നികുതി വേട്ടയുടെ കാലത്ത് അവർ വിജയിനെ അറിയു പോലുമില്ല. വധശിക്ഷ അരുത് എന്ന് പറയുന്ന സ്ത്രീയെ ആസിഡ് ബൾബ് എറിയണമെന്ന് ആഹ്വാനം ചെയ്യുന്ന തെലുങ്കാന പോലീസ് ഫാൻസും ഇവരാണ്.

ഇത് പുരോഗമന കേരളത്തിലെ സൈബർ റേപ്പിസ്റ്റുകളായ ആൺ കൂട്ടമാണ്. മാനായും മയിലായും മേഘമാലകളായും ഇവർ എത്തും. തത്കാല വേഷം രജത് ഫാൻസ് എന്നതാണ്. സ്വതന്ത്രയാണെന്ന് അവർക്ക് ഭയമുള്ള സ്ത്രീയുടെ കണ്ണിൽ അയാൾ പച്ചമുളക് തേച്ച കാഴ്ചയിൽ ഓർഗാസം ഉണ്ടായവർ.