അഫ്ഗാൻ പ്രസിഡന്റിന്റെ തെരെഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം: 24 പേര്‍ കൊല്ലപ്പെട്ടു

single-img
17 September 2019

കാബൂള്‍: അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്‌റഫ് ഗനി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പര്‍വാന്‍ പ്രവിശ്യയിലെ ചരികാറിൽ വെച്ച് നടന്ന റാലിയിലാണ് സ്ഫോടനമുണ്ടായത്. മോട്ടോർ സൈക്കിളിലെത്തിയ സൂയിസൈഡ് ബോംബർ ഒരു ചെക്ക് പോയിന്റിനടുത്ത് വെച്ച് ബോംബ് പൊട്ടിക്കുകയായിരുന്നു.

സാധാരണക്കാരാണ് കൂടുതലായും കൊല്ലപ്പെട്ടെതെന്നും,ആക്രമണത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പര്‍വാന്‍ ആശുപത്രി മേധാവി അബ്ദുല്‍ ഖാസിം സംഖിന്‍ അറിയിച്ചു.

സ്‌ഫോടനത്തില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റടുത്തിട്ടുണ്ട്‌. ഈ മാസം 28നാണ് അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.