എ ഐ സി സിയുടെ ഇടപെടല്‍ ; ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ മേൽനോട്ടം രമേശ് ചെന്നിത്തലക്ക്

single-img
12 April 2019

തിരുവനന്തപുരം: എ ഐ സി സിയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണ മേൽനോട്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുക്കുന്നു.

വരുന്ന രണ്ടു ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളുടെ ഏകോപന ചുമതലയുള്ള ചെന്നിത്തല ചർച്ച നടത്തും. മണ്ഡലത്തില്‍ നേതാക്കൾ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്ന ശശി തരൂരിന്റെ പരാതിയെത്തുടർന്നാണ് നടപടി.

പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതില്‍ അതൃപ്തി തരൂര്‍ ഹൈക്കമാന്‍ഡിനേയും കെപിസിസി നേതൃത്വത്തേയും അറിയിച്ചു. അതേസമയം പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ചില ഇടങ്ങളില്‍ ചിലര്‍ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതു പാര്‍ട്ടി പരിഹരിക്കുമെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍ ശശി ത​രൂ​ർ ഹൈ​ക​മാ​ൻ​ഡി​നോ​ട്​ പ​രാ​തി​പ്പെ​ട്ട​തി​നു​പി​ന്നാ​ലെ ​അ​ദ്ദേ​ഹ​ത്തി​നെ​തി​രെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും പ​രാ​തി ല​ഭി​ച്ചിട്ടുണ്ട്. പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്​ ചി​ല നേ​താ​ക്ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​തിന്‍റെ ആ​ശ​ങ്ക ഹൈ​ക​മാ​ൻ​ഡിന്‍റെ സ്വ​ന്തം സ്ഥാ​നാ​ർത്ഥി കൂ​ടി​യാ​യ ത​രൂ​ർ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മുന്‍പ്​​ ത​രൂ​രി​നെ പി​ന്തു​ണ​ച്ച കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നശൈ​ലി​യോ​ടു​ള്ള വി​യോ​ജി​പ്പു​ക​ൾ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

വ​ട്ടി​യൂ​ർ​ക്കാ​വ്​ എംഎ​ൽ.എ കെ മു​ര​ളീ​ധ​ര​ൻ വ​ട​ക​ര സ്ഥാ​നാ​ർത്ഥി​യാ​യ​തോ​ടെ അ​വി​ടെ​യും പ്ര​ചാ​ര​ണം മ​ന്ദീ​ഭ​വി​ച്ചു. തു​ട​ർ​ന്ന്,​ കേ​ര​ള​ത്തി​ലു​ള്ള എ. കെ ആ​ൻ​റ​ണി വ​ഴി ഹൈ​ക​മാ​ൻ​ഡി​ന്‍റെ ആ​ശ​ങ്ക കെ പി​സി​സി നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ച്ചു. ഇതിനെ തുടര്‍ന്നാണ് ഏകോപനം നേരിട്ട് വഹിക്കാന്‍ ചെന്നിത്തലയ്ക്ക് ഹൈക്കമാണ്ടില്‍ നിന്നും നിര്‍ദേശം ലഭിച്ചത്.