കൊയിലാണ്ടിയിൽ ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

single-img
5 June 2023

കോഴിക്കോട് കൊയിലാണ്ടയിൽ ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്.ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയമുണ്ട്.

കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. യാത്രക്കാർ പിടികൂടി അക്രമിയെ ആർ.പി.എഫിന് കൈമാറുകയായിരുന്നു.കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കംപാര്‍ട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് അത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിൽ ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. അതേസമയം, കണ്ണൂര്‍-ആലപ്പുഴ അക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് രണ്ട് മാസംമുമ്പ് ഏലത്തൂരിലും കഴിഞ്ഞദിവസം കണ്ണൂരിലും തീവെച്ച സംഭവങ്ങളുടെ ആശങ്ക നിലനില്‍ക്കുമ്പോഴാണ് വീണ്ടുമൊരു തീവണ്ടി തീവെപ്പ് ശ്രമം