പത്താൻ സിനിമാ പോസ്റ്ററിൽ ദീപികയ്ക്ക് പകരം മോർഫ് ചെയ്ത് യോഗി ആദിത്യനാഥിന്റെ മുഖം; പോലീസ് കേസെടുത്തു

single-img
19 December 2022

ഷാരുഖ് നായകനായ പത്താൻ സിനിമയുടെ പോസ്റ്ററിൽ നായികയായ ദീപിക പദുക്കോണിന് പകരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോർഫ് ചെയ്ത സംഭവത്തിൽ ലക്നൗ പൊലീസ് കേസെടുത്തു. യോഗിയുടെ മുഖമുള്ള ചിത്രം പങ്കുവച്ച സോഷ്യൽ മീഡിയാ ട്വിറ്റർ ഹാൻഡിലിനെതിരെയാണ് പോലീസ് എഫ്.ഐ.ആർ എടുത്തിരിക്കുന്നത്.

‘AzaarSRK’ എന്ന് പേരുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് നായിക ദീപിക പദുകോണിന് പകരം മുഖ്യമന്ത്രി യോഗിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവച്ചത്. ധാരാളം ബിജെപി നേതാക്കളും ഉപയോക്താക്കളും ഇത് പ്രതിഷേധാർഹവും അനാദരവുമാണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു.

ഇതിനെ തുടർന്നാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 66 എന്നിവ പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. യുപി ഡിജിപി ആസ്ഥാനത്തെ സൈബർ സംഘമാണ് ഇപ്പോൾ വിഷയം അന്വേഷിക്കുന്നത്.