ഇനി ലോകമെങ്ങും ആഘോഷനാളുകൾ; ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

single-img
11 June 2026

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ രാത്രി പന്ത്രണ്ടരയ്ക്ക് ആതിഥേയരായ മെക്സിക്കോയ്ക്ക്, ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ആരാധകര്‍ക്കായി ഫിഫ ഒരുക്കിയിരിക്കുന്നത്.

ഭൂഗോളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടാന്‍, ആഗോള ഫുട്‌ബോളിന്റെ വിശ്വകിരീടത്തിനായി 48 കരുത്തന്മാര്‍ അണിനിരക്കുന്ന മഹാമാമാങ്കത്തിന് ഇനി നിമിഷങ്ങള്‍ മാത്രം. 39 ദിനരാത്രങ്ങളില്‍ ഉറക്കമുളച്ച് ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന 104 മത്സരങ്ങള്‍.

ഭൂഗോളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടാന്‍ ലോക കാല്‍പന്ത് മഹോത്സവം; ഇന്ന് കിക്ക് ഓഫ്
2010 ലോകകപ്പ്: ഫ്രഞ്ച് ടീമിനുള്ളില്‍ നടന്നതെന്ത്? THE STORY BEHIND
ചരിത്രത്തിലാദ്യമായി കാനഡയും മെക്‌സിക്കോയും അമേരിക്കയും കൈകോര്‍ത്ത് ആതിഥേയത്വം വഹിക്കുമ്പോള്‍, ഉദ്ഘാടന ചടങ്ങുകളിലും ഫിഫ ഒരുക്കുന്നത് മുന്‍പെങ്ങുമില്ലാത്ത തരംഗം. സാധാരണയായി ഒരു ഉദ്ഘാടന ചടങ്ങില്‍ ഒതുങ്ങാറുള്ള ലോകകപ്പ് ചരിത്രം തിരുത്തിക്കുറിക്കാന്‍, ഇത്തവണ മൂന്ന് രാജ്യങ്ങളിലായി മൂന്ന് വമ്പന്‍ ഉദ്ഘാടന വിസ്മയങ്ങളാണ് ഫിഫ ഒരുക്കിയിരിക്കുന്നത്.

ലോക ഫുട്‌ബോളിന്റെ മക്കയെന്നറിയപ്പെടുന്ന മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധമായ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ചടങ്ങ് തന്നെയാണ് ഇതില്‍ ഏറ്റവും ആകര്‍ഷണം. കൊളംബിയന്‍ പോപ്പ് റാണി ഷക്കീറയുടെ നൃത്തച്ചുവടും പാട്ടും, ഒപ്പം നൈജീരിയന്‍ താരം ബേര്‍ണ ബോയ്, കനേഡിയന്‍ സംഗീത വിസ്മയം ജെ ബാല്‍വിനും ദക്ഷിണാഫ്രിക്കന്‍ താരം ടൈലയും സ്റ്റേഡിയം ഇളകിമറിയും. ആതിഥേയ രാജ്യങ്ങളുടെ സംസ്‌കാരവും അത്യാധുനിക ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളും കോര്‍ത്തിണക്കുന്ന ദൃശ്യവിരുന്ന് കാനഡയിലെ ടൊറന്റോ ബിഎംഒ ഫീല്‍ഡിലും അമേരിക്കയിലെ ലോസ് ഏഞ്ചലസ് സോഫി സ്റ്റേഡിയത്തിലും ഒരേ ആവേശത്തില്‍ അലയടിക്കും.

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 9.30 മുതല്‍ ലോകം കാത്തിരുന്ന വിസ്മയക്കാഴ്ചകള്‍ക്ക് സ്‌ക്രീനുകളില്‍ തുടക്കമാകും. തുടര്‍ന്ന് രാത്രി 12:30 ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ഗ്രൗണ്ടില്‍ തീപാറും പോരാട്ടം. ഇന്ത്യയിലെ ആരാധകര്‍ക്ക് സീ നെറ്റ്വര്‍ക്കിലും സീഫൈവിലും മാമാങ്കം തത്സമയം ആസ്വദിക്കാം. മെസ്സിയും റോണോയും നെയ്മാറും അടക്കം നിരവധി താരങ്ങളുടെ അവസാന ലോകകപ്പ് ഉറക്കമുള്ളച്ച് കാണാന്‍ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍.