തെരഞ്ഞെടുപ്പ് വിജയത്തിനായി മുഴുവന്‍ കരുത്തും ഉപയോഗിച്ച് പ്രവര്‍ത്തിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
16 March 2024

ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . കേരളത്തില്‍ 20 സീറ്റിലും ഇടതുപക്ഷം ജയിക്കും. പ്രതീക്ഷിച്ച സമയത്താണ് തെരഞ്ഞെടുപ്പ് എത്തിയത്.

തെരഞ്ഞെടുപ്പ് വിജയത്തിനായി മുഴുവന്‍ കരുത്തും ഉപയോഗിച്ച് പ്രവര്‍ത്തിക്കും. എല്‍ഡിഎഫിന്റെ പ്രധാന എതിരാളി യു ഡി എഫാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം , ജനാധിപത്യവും പൗരാവകാശങ്ങളും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അണിനിരക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.