ഇന്ധന സെസ് കുറക്കുമോ?; തീരുമാനം ഇന്നറിയാം

single-img
8 February 2023

ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതില്‍ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എല്‍ഡിഎഫിലെ ആദ്യ ചര്‍ച്ചകള്‍ .

എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ രണ്ടാഭിപ്രായം ഉണ്ട്.പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നതിനാല്‍ ,കുറച്ചാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചര്‍ച്ച .സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിര്‍ക്കുന്നുമുണ്ട്