ഒരു തമിഴൻ രാജ്യം ഭരിക്കുന്ന ഒരു ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ: കമൽ ഹാസൻ

single-img
2 June 2024

കമൽ നായകനാകുന്ന പുതിയ സിനിമയായ ‘ഇന്ത്യൻ 2’-ന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വലിയൊരു ഓഡിയോ ലോഞ്ചാണ് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നത്. ഈ ചടങ്ങിൽ കമൽ ഹാസന്റെ വാക്കുകൾ ശ്രദ്ധേയമായിരുന്നു.

വിഭജിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷ് ആശയമാണ്. ബ്രിട്ടീഷുകാർ തിരികെ പോകുമ്പോൾ ചെന്നു കയറാൻ ഒരു വീടുണ്ടായിരുന്നു. പക്ഷെ ഇന്ന് ഇവിടെ അത് ചെയ്യാൻ ശ്രമിക്കുന്നവർ എവിടെ പോകുമെന്ന കാര്യത്തിലാണ് തന്റെ അത്ഭുതമെന്നും ഇന്ത്യ സ്വയം കൈവരിച്ച ഐക്യം കാത്തു സൂക്ഷിക്കുമ്പോൾ എന്നെങ്കിലും ഒരു തമിഴൻ രാജ്യം ഭരിക്കുന്നത് കാണാമെന്നതാണ് തൻ്റെ സ്വപ്നമെന്നും കമൽ ഹാസൻ പറഞ്ഞു.

കമലിന്റെ വാക്കുകൾ:

‘യാത്തും ഊരേ, യാവരും കേളിർ’ (എല്ലാ നഗരവും നിങ്ങളുടെ നഗരമാണ്; എല്ലാവരും നിങ്ങളുടെ ബന്ധുക്കളാണ്) നമ്മുടെ സംസ്ഥാനത്ത് വന്നവർക്ക് ജീവൻ നൽകുന്നതിലാണ് നമ്മൾ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഒരു തമിഴൻ രാജ്യം ഭരിക്കുന്ന ഒരു ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ? ഇത് എൻ്റെ രാജ്യമാണ്, അതിനുള്ളിലെ ഐക്യം നമ്മൾ സംരക്ഷിക്കണം,”.