ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട്‌ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ ഷോക്കേറ്റ് അപകടം

single-img
28 November 2022

പാലക്കാട്: ലോകകപ്പ് ആഘോഷത്തിന്‍റെ ഭാഗമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട്‌ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ ഷോക്കേറ്റ് അപകടം.

പാലക്കാട് മേലാമുറിയിലായിരുന്നു സംഭവം.

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ഒരാളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടൗട്ട്‌ കെട്ടി ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. നിലവില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.