സംവിധായകന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി; നോ പറയേണ്ട അവസരങ്ങളിൽ എനിക്കതിനായില്ല; ഉര്‍ഫി ജാവേദ് പറയുന്നു

single-img
19 August 2023

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഉര്‍ഫി ജാവേദ്. തന്റെ കരിയറിന്റെ ആരംഭത്തിൽ ഇത്തരം ഒരു അനുഭവം ഉണ്ടായതായി താരം ഒരു ഓണ്‍ലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു സംവിധായകൻവീട്ടിലേക്ക് വിളിച്ചുവരുത്തി അയാളുടെ കാമുകിയായി അഭിനയിക്കാന്‍ നടിയോട് ആവശ്യപ്പെടുകയായിരുന്നു.

പലതരത്തിലുള്ള ധാരാളം വേട്ടക്കാര്‍ ഉള്‍പ്പെട്ടതാണ് നമ്മുടെ സിനിമാ ഇന്‍ഡസ്ട്രി. അവിടെ നോ പറയാനുള്ള ധൈര്യം നമുക്ക് വേണം. അല്ലെങ്കില്‍ അവര്‍ നമ്മളെ മുതലെടുക്കും. ചിലതരത്തിലുള്ള ആളുകള്‍ എന്നോട് അത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് .നോ പറയേണ്ടതും തല്ലേണ്ടതുമായ അവസരങ്ങളിലൂടെ കടന്നുപോയി പക്ഷേ തനിക്കതിനായില്ലന്നും ഉര്‍ഫി പറയുന്നു.

മുംബൈയിലേക്ക് താമസം മാറിയ സമയം ഒരു പ്രശസ്ത സംവിധായകന്‍ ഓഡിഷനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അവിടെ കാമറ ഇല്ലായിരുന്നു. എന്റെ കാമുകിയായി അഭിനയിച്ച് എന്റെ അടുത്തുവന്ന് കെട്ടിപ്പിടിക്കാന്‍ അയാള്‍ പറഞ്ഞു.

ഇത് എന്തു തരം ഓഡിഷനാണ് ഇതെന്ന് ഞാന്‍ വിചാരിച്ചു. ആ സമയം പക്ഷെ നോ പറയുന്നതിന് പകരമായി ഏറെ ബുദ്ധിമുട്ടി ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. അതിനു ശേഷം ഞാന്‍ പോവുകയാണെന്ന് അയാളോട് പറഞ്ഞു. കാമറ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ തലയില്‍ കൈ ചൂണ്ടിക്കൊണ്ട് ഇവിടെയാണ് കാമറ എന്നാണ് പറഞ്ഞത്. ഈരീതിയിലുള്ള അനുഭവങ്ങളിലൂടെ താന്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും അവര്‍ പറഞ്ഞു.