ബിബിസി ഓഫീസിൽ റെയ്ഡ് നടത്തിയ നരേന്ദ്രമോദിയും ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്ത്: വിഡി സതീശൻ

single-img
5 March 2023

വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിനെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിബിസിയുടെ ഓഫീസിൽ ഇൻകം ടാക്സിനെക്കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്രമോദിയും ക്രൈം ബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്താണെന്ന് സതീശൻ ചോദിച്ചു.

ഡൽഹിയിൽ മോദിയും കേരളത്തിൽ മുണ്ടുടത്ത മോദിയും ആണ് എന്ന് പറയുന്നത് ഒരു തെറ്റുമില്ലാ എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുന്ന അവസ്ഥയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പരിശോധനയിലൂടെ കണ്ടത്. ഇതൊരു ഒറ്റപ്പെട്ട കാര്യമല്ല. കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സമരം ചെയ്യുന്ന എല്ലാവരോടും ഈ അസഹിഷ്ണുതയാണ്. ഫാസിസത്തിന്റെ ഒരു വശമാണ് ഇത്. ദില്ലിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു.