പവി നേടിയത് അഞ്ച് ദിവസത്തിൽ 8.5 കോടി മാത്രം; ദിലീപ് സിനിമകൾക്ക് സംഭവിക്കുന്നത് എന്ത്

single-img
2 May 2024

ദിലീപ് നായകനായ പവി കെയർടേക്കർ പേരിലെ കൗതുകം കൊണ്ടും ശ്രദ്ധനേടിയ ഒന്നായിരുന്നു . vlare മികച്ചതെന്ന് തന്നെ പറയാവുന്ന ഹൈപ്പോടെ എത്തിയ ഈ സിനിമയ്ക്ക് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്.

ഇപ്പോഴത്തെ മലയാള സിനിമയുടെ യാത്ര പ്രകാരം കളക്ഷനിൽ വലിയ രീതിയിലുള്ള ഇടിവാണ് പവർ കെയർടേക്കറിന് സംഭവിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ ദിലീപ് ചിത്രം നേടിയ കളക്ഷൻ കണക്കുകൾ പുറത്തുവരികയാണ്.

കേരളത്തിൽ നിന്നുമാത്രം ഇതുവരെ 5.25 കോടിയാണ് പവി കെയർടേക്കർ സ്വന്തമാക്കിയപ്പോൾ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നും 75 ലക്ഷവും ഓവർസീസിൽ നിന്ന് 2.5 കോടിയും ചിത്രം നേടി. അങ്ങനെ ആകെ മൊത്തം 8.5 കോടി മാത്രമെ.

അതേസമയം നിവിൻ പോളി നായകനായ ചിത്രം മലയാളി ഫ്രം ഇന്ത്യയും റിലീസ് ചെയ്തിട്ടുണ്ട്. നാളെ ടൊവിനോ തോമസ് നായകനായ നടികറും റിലീസാണ്. ഇതിന്റെയൊക്കെ മുന്നിൽ എങ്ങനെയാണ് ദിലീപിന്റെ പവി കെയർടേക്കർ പിടിച്ചു നിൽക്കുക എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.