ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ ടീമിൽ ദീപക് ചാഹറിന് പകരം വാഷിംഗ്ടൺ സുന്ദർ

single-img
8 October 2022

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ഇനി ശേഷിക്കുന്ന രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ ദീപക് ചാഹറിന് പകരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തു, കഴിഞ്ഞ ടി20 യിൽ മുതുകിൽ കാഠിന്യം അനുഭവിച്ചതിനെ തുടർന്ന്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചാഹർ റിപ്പോർട്ട് ചെയ്യുമെന്നും അവിടെയുള്ള മെഡിക്കൽ ടീം നിരീക്ഷിക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു.

ദക്ഷിണാഫ്രിക്ക ജയിച്ച ലഖ്‌നൗവിൽ നടന്ന ആദ്യ ഏകദിനത്തിൽ ചാഹർ കളിച്ചിരുന്നില്ല. ജസ്പ്രീത് ബുംറയ്ക്ക് നടുവിന് പരിക്കേറ്റതിനാൽ ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ, പ്രധാന ടീമിലേക്ക് ചാഹർ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു .

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ചൊവ്വാഴ്ച അവസാനിക്കും, രണ്ടാം ഏകദിനം ഞായറാഴ്ചയാണ്. ആദ്യ ഏകദിനത്തിൽ 40 ഓവറായി ചുരുക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് 250 റൺസ് വിജയലക്ഷ്യം വെച്ചു. സഞ്ജു സാംസണും ശ്രേയസ് അയ്യരും അർധസെഞ്ചുറി നേടിയിട്ടും ലക്ഷ്യം പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയിൽ സന്ദർശകർ 1-0ന് മുന്നിലെത്തി.

ദക്ഷിണാഫ്രിക്ക ഏകദിനത്തിനുള്ള ഇന്ത്യൻ ടീം ഇങ്ങിനെ: ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രജത് പതിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഷഹബാസ്. അഹമ്മദ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌നോയ്, മുകേഷ് കുമാർ, അവേഷ് ഖാൻ, മൊഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ.