ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്?; കേരളീയത്തിനെതിരെ ജോളി ചിറയത്ത്

single-img
2 November 2023

സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനെ വിമർശിച്ച് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത് രംഗത്തെത്തി. കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്തു സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ സ്ത്രീ സാന്നിധ്യം പേരിനുമാത്രം ആയെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനെ അനുകൂലിച്ചായിരുന്നു ജോളിയുടെ വിമർശനവും.

‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം. കേരളീയത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ ചോദ്യം. മോഹൻലാൽ , കമൽ ഹാസൻ, മമ്മൂട്ടി, ശോഭന തുടങ്ങിയ താരങ്ങൾ കേരളീയം ആഘോഷങ്ങളിൽ പങ്കാളി ആയിരുന്നു. മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു. ഇത് തന്റെ നഗരമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷത്തെ കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ, കേരളീയം പരിപാടിയുടെ ബ്രാൻഡ് അംബാസഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം സെൽഫിയും എടുത്തു.