വിപിഎന്‍ കമ്ബനികള്‍ വീണ്ടും ഇന്ത്യ വിടുന്നു

single-img
25 September 2022

ദില്ലി: വിപിഎന്‍ കമ്ബനികള്‍ വീണ്ടും ഇന്ത്യ വിടുന്നു. എക്സ്പ്രസ് , സര്‍ഫ്ഷാര്‍ക് വിപിഎന്‍ കമ്ബനികള്‍ക്ക് പിന്നാലെയാണ് പ്രോട്ടോണ്‍ വിപിഎന്നും ഇപ്പോഴിതാ ഇന്ത്യയിലെ പ്രവര്‍ത്തം നിര്‍ത്തുന്നത്.

കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധന അനുസരിക്കില്ല എന്നതാണ് രാജ്യം വിടാനുള്ള കാരണം. വെര്‍ച്വല്‍ – പ്രൈവറ്റ്- നെറ്റ്വര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ പേരു കേട്ട കമ്ബനിയാണ് പ്രോട്ടോണ്‍. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലെ തന്നെ പ്രധാന വിപിഎന്‍ സേവനദാതാക്കളിലൊരാളാണ് പ്രോട്ടോണ്‍.

നിലവില്‍ സേവനം നിര്‍ത്തിയാലും ഇന്ത്യയിലെ ഉപഭോക്താക്കള്‌‍ക്ക് തുടര്‍ന്നും പ്രോട്ടോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്ബനി അറിയിച്ചു. ഇതിന് വേണ്ടി ഇന്ത്യന്‍ ഐപി അഡ്രസ് നല്‍കുന്നതിനായി ‘സ്മാര്‍ട് റൂട്ടിങ് സെര്‍വറുകള്‍’ പുറത്തിറക്കുമെന്നും കമ്ബനി അറിയിച്ചു. വിപിഎന്‍ ചട്ടങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ സൈബര്‍ സുരക്ഷാ മാര്‍ഗരേഖ നടപ്പാക്കാന്‍ വിപിഎന്‍ ദാതാക്കള്‍ക്ക് ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്-ഇന്‍) മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചിരുന്നു.

നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളില്‍ ഇത് നടപ്പിലാക്കാനുള്ള സമയപരിധി ഇന്ന് വരെയാണ്. ഇതിന് മടിച്ച കമ്ബനികളാണ് രാജ്യം വിടുന്നത്. പുതിയ വിപിഎന്‍ നെറ്റ്വര്‍ക്കുകള്‍, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍േദശം നല്‌‍കിയിരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും (എന്‍.ഐ.സി.), ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമാണ് (സിഇആര്‍ടി-ഇന്‍) ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

ഉത്തരവിന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നല്‍കി. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്ബാടും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വിപിഎന്‍.രാജ്യത്തിന്റെ പുതിയ വിപിഎന്‍ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നോര്‍ഡ്‌വിപിഎന്‍ (NordVPN), എക്സ്പ്രസ്‌വിപിഎന്‍ (ExpressVPN) തുടങ്ങിയ ജനപ്രിയ വിപിഎന്‍ (VPN) സേവന ദാതാക്കള്‍ ഇന്ത്യയില്‍ നിന്ന് നെറ്റ്‌വര്‍ക്കുകള്‍ നീക്കം ചെയ്യുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ അഞ്ചു വര്‍‍ഷം സൂക്ഷിക്കണമെന്ന് വിപിഎന്‍ സേവനദാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശമുണ്ട്. എക്‌സ്പ്രസ്, സര്‍ഫ്ഷാര്‍ക് എന്നീ വിപിഎന്‍ കമ്ബനികള്‍ സ്വകാര്യതയില്‍ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെര്‍വറുകള്‍ നേരത്തെ നിര്‍ത്തി. വിപിഎന്‍ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം.

ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അല്ലെങ്കില്‍ സിഇആര്‍ടിഇന്‍, ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാജ്യത്തെ സൈബര്‍ സുരക്ഷാ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ദേശീയ ഏജന്‍സിയാണ്.