കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം കൈവരിച്ച സമഗ്രമായ വളർച്ച വോട്ടർമാർ വിലയിരുത്തണം: മുഖ്യമന്ത്രി

single-img
3 April 2026

പേരാവൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവേശത്തിന് കരുത്തേകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണ വേദിയിലെത്തിയ മുഖ്യമന്ത്രി എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ കൈപിടിച്ചുയർത്തി. മട്ടന്നൂരിലെ റെക്കോർഡ് വിജയം വിട്ട് ഇത്തവണ പേരാവൂർ പിടിച്ചെടുക്കാനാണ് കെ.കെ. ശൈലജ മത്സരരംഗത്തുള്ളത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം കൈവരിച്ച സമഗ്രമായ വളർച്ച വോട്ടർമാർ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് വികസനവുമായി മുന്നോട്ട് പോകുമ്പോൾ യുഡിഎഫ് നാടിനെ പിന്നോട്ട് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് ഇവിടെ വിജയിച്ചത്.