യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗർ സൂരജ് പാലാക്കാരന് ജാമ്യം

single-img
10 August 2024

സ്വന്തം യൂടൂബ് ചാനൽ വീഡിയോയിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ വ്ലോഗർ സൂരജ് പാലാക്കാരന് ജാമ്യം. ഇടപ്പള്ളി സ്വദേശിനിയായ നടി റോഷ്‌ന നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയകളിൽ ചിത്രം ഉൾപ്പെടെ യുവതിയെ അപമാനിച്ചെന്നായിരുന്നു എഫ്ഐആർ. നേരത്തെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. അന്ന് എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊലീസ് ഇയാളുടെ മേൽ ചുമത്തിയിരുന്നു.