വിഴിഞ്ഞം സമരം;സംസ്ഥാന സര്‍ക്കാരിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം
12 December 2022

തിരുവനന്തപുരം : വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം.
മത്സ്യതൊഴിലാളികള്‍ക്ക് ക്രൈസ്തവ സഭ പിന്തുണ കൊടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരാല്‍ സഭ ആക്രമിക്കപ്പെട്ടുവെന്നാണ് വിമര്‍ശനം. സമരം പൊളിക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ക്രൈസ്തവരെ തീവ്രവാദികളായി ചിത്രീകരിച്ചത് അലോസരപ്പെടുത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ കാപ്സ്യൂളുകള്‍ ഉണ്ടാക്കിയാല്‍ ആരെയും തീവ്രവാദികളാക്കാം എന്ന സ്ഥിതിയാണ്. കോര്‍പ്പറേറ്റുകളെ ജനങ്ങളുടെ മുകളില്‍ പ്രതിഷ്ഠിച്ച് പിണറായി പോപ്പുലിസ്റ്റ് നേതാവാകാന്‍ ശ്രമിക്കുകയാണെന്നും സത്യദീപം കുറ്റപ്പെടുത്തുന്നു. വിഴിഞ്ഞം സമരം സമവായമായതിന് പിന്നാലെയാണ് എറണാകുളം- അങ്കമാലി അതിരൂപത പ്രസിദ്ധീകരണത്തില്‍ ലേഖനം വന്നതെന്നത് ശ്രദ്ധേയമാണ്.


