ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോലി കളിക്കില്ല

single-img
22 January 2024

ഇംഗ്ലണ്ടിനെതിരെ ഉടൻ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കോലി കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം വിട്ടുനിൽക്കുന്നതെന്നും ബിസിസിഐ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും കോലിയുടെ സ്വീകാര്യത മാനിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ സോഷ്യൽ മീഡിയയായ എക്‌സിൽ എഴുതി .

തേസമയം മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കാനുള്ള പ്രധാന കാരണം ഇതുവരെ കോലിയോ ക്രിക്കറ്റ് ബോർഡോ വ്യക്തമാക്കിയിട്ടില്ല. വിട്ടുനിൽക്കുന്ന കാര്യം ക്യാപ്റ്റന്‍ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ഷൻ കമ്മിറ്റി അംഗങ്ങളുമായും കോലിനേരത്തെ തന്നെ സംസാരിച്ചിരുന്നു.

രാജ്യത്തിനായി കളിക്കുന്നതു തന്നെയാണ് കോലിയുടെ പ്രഥമ പരിഗണനയെന്നും എന്നാൽ മറ്റുചില കാര്യങ്ങളിൽകൂടി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായത് കൊണ്ടാണ് ടീമില്‍നിന്നു വിട്ടുനിൽക്കുന്നതെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.