കരിയറിൽ ആദ്യം; ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്ററായി വിരാട് കോലി

single-img
7 November 2022

ഐസിസിയുടെ ഒക്ടോബർ മാസത്തിലെ മികച്ച പുരുഷ ക്രിക്കറ്ററായി ഇന്ത്യന്‍ മുൻ നായകൻ വിരാട് കോലി. ദക്ഷിണാഫ്രിക്കയുടെ മികച്ച താരങ്ങളായ ഡേവിഡ് മില്ലറെയും സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസയെയും പിന്തള്ളിയാണ് കോലി തന്റെ കരിയറിൽ ആദ്യമായി ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരത്തിന് അര്‍ഹനായത്.

അതെ സമയം ലോക വനിതാ താരങ്ങളില്‍ പാക്കിസ്ഥാന്‍റെ നിദാ ദറാണ് പ്ലേയര്‍ ഓഫ് ദ് മന്തായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ തന്നെ താരങ്ങളായ ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ് എന്നിവരെ പിന്തള്ളിയാണ് നിദാ ദറിന്‍റെ നേട്ടം.

രാജ്യത്തിനായി കഴിഞ്ഞ മാസം നാലു ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോലി കളിച്ചതെങ്കിലും ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോലിയുടെ ഇന്നിംഗ്സ് ഏറ്റവും മികച്ച ടി20 ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെട്ടത്. രണ്ടാമത് ബാറ്റുചെയ്തപ്പോൾ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31-4ല്‍ നില്‍ക്കെയായിരുന്നു കോലിയുടെ മാസ്മരിക ഇന്നിംഗ്സ് പിറന്നത്.