റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റനായി വീണ്ടും വിരാട് കോലി

single-img
20 April 2023

2023 ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റനായി വീണ്ടും വിരാട് കോലി. പഞ്ചാബ് കിംഗ്‌സിന് എതിരായുള്ള ഐപിഎൽ മത്സരത്തിലാണ് കോലി ആർസിബിയുടെ നായക സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ സീസണിന് മുന്നോടിയായി കോലി ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു, പിന്നാലെയാണ് ഫാഫ് ഡു പ്ലെസിസിനെ നായക സ്ഥാനത്തേക്ക് കൊണ്ട് വന്നത്.

അതേസമയം, വാരിയെല്ലിന് പരിക്കേറ്റത് കൊണ്ട് ഫീൽഡിങ്ങിന് ഇറങ്ങാൻ കഴിയാത്തതിനാൽ ഡു പ്ലെസിസ് ഇംപാക്റ്റ് പ്ലയറായി കളിക്കുമെന്ന് കോലി ടോസിനിടെ വെളിപ്പെടുത്തി. ഈ കാരണത്താലാണ് നായക സ്ഥാനം കോലി ഏറ്റെടുത്തത്. 2008ലെ ആദ്യ സീസൺ മുതൽ ആർസിബിയിൽ കളിക്കുന്ന താരത്തിന് പക്ഷേ ഐപിഎൽ കിരീടമെന്ന സ്വപ്‌നം മാത്രം ഇതുവരെ യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.