വിനേഷ് ഫോഗട്ട് റെയിൽവെയിലെ ജോലി രാജിവെച്ചു

single-img
6 September 2024

ഇന്ത്യയുടെ ഒളിംപിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയിൽവെയിലെ ജോലി രാജിവെച്ചു. കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് രാജി. സോഷ്യൽ മീഡിയയിൽ എക്സ് പോസ്റ്റിലൂടെയാണ് വിനേഷ് റെയിൽവെ ജോലി രാജിവെക്കുന്നകാര്യം പ്രഖ്യാപിച്ചത്.

ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ വിനേഷ് ഫോഗട്ടും ഗുസ്തി താരം ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വമെടുത്തിരുന്നു . ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.