കണ്ണൂർ സെന്റ് അഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയിലെ അഴിമതിയില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തു

single-img
22 March 2023

കണ്ണൂർ: കണ്ണൂർ സെന്റ് അഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയിലെ അഴിമതിയില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തു. വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ വൻ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് കേസെടുത്തത്.

ഡിടിപിസി സെക്രട്ടറിയായിരുന്ന സജി വർഗ്ഗീസ്, കരാർ കമ്പനി ആയ സിംപയോളിൻ ടെക്നോളജി പ്രതിനിധികൾ, കിറ്റ്കോ ഉദ്യോഗസ്ഥർ, കൃപാ ടെൽകോം ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വിലകുറഞ്ഞ ഉപകരണമാണ് പദ്ധതിക്ക് ഉപയോഗിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. 3.88 കോടി രൂപയുടേതാണ് പദ്ധതി. 2016 ൽ ആയിരുന്നു പദ്ധതി ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടന ദിവസം മാത്രമാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടായത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.