മാത്യു കുഴൽനാടനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി

single-img
20 September 2023

കോൺഗ്രസിന്റെ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നൽകിയത്.

വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. ആഭ്യന്തര സെക്രട്ടറി ഉത്തരവിക്കി. അതേസമയം, മാത്യു കുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചതെന്ന് സി.പി.എം ആരോപിച്ചിരുന്നു. പാർപ്പിട ആവശ്യത്തിന് റവന്യൂവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റിയെന്നായിരുന്നു ആരോപണം.