ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ്; അവകാശവാദത്തെ വി.മുരളീധരനും പി.എ മുഹമ്മദ് റിയാസും കൊമ്പുകോർത്തു

single-img
5 January 2024

ഇന്ന് കാസർകോട് നടന്ന ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പദ്ധതികൾ സംബന്ധിച്ച അവകാശവാദത്തെ ചൊല്ലി കേന്ദ്ര മന്ത്രി വി.മുരളീധരനും, മന്ത്രി പി.എ മുഹമ്മദ് റിയാസും കൊമ്പുകോർത്തു. മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ കേന്ദ്ര സർക്കാരിനുള്ള പ്രമോഷനാണെന്ന് വി മുരളീധരൻ പരിഹസിക്കുകയും പല പദ്ധതികളും കേന്ദ്ര ഫണ്ട് കൊണ്ടാണ് നടത്തുന്നത്. കേന്ദ്ര പദ്ധതികൾക്ക് പ്രചാരണം നൽകുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരൻ പറഞ്ഞു.

വി മുരളീധരന്റെ പരി​ഹാസത്തിന് ഉടനെത്തി റിയാസിന്റെ മറുപടി. കേന്ദ്ര ഫണ്ട്‌ ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ പണമാണ് പദ്ധതികൾക്കായി ഉപയോ​ഗിക്കുന്നത്. ഇനിയും സോഷ്യൽ മീഡിയയിൽ പ്രചാരണം തുടരും. ചെറുതോണി മേൽപ്പാലം ഉൾപ്പടെ സംസ്ഥാന സർക്കാർ ഇടപെടലിലാണ് യഥാർഥ്യമായാത്. എന്നാൽ ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ദേശീയപാത വികസനത്തിന് കേരളം പണമൊന്നും നൽകിയിട്ടില്ലയെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ കുപ്രചാരണം നടത്തി. കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി തന്നെ പാർലമെന്റിൽ ആ കുപ്രചാരണം അവസാനിപ്പിച്ചുവെന്നും ടൂറിസം പൊതുമരാമത്ത് മന്ത്രി മറുപടി നൽകി.