കര്‍ണാടക നിയമസഭ സ്പീക്കറായി യുടി ഖാദര്‍ കാസര്‍കോട് സ്വദേശി

single-img
24 May 2023

കര്‍ണാടക നിയമസഭ സ്പീക്കറായി മലയാളിയായ യുടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കര്‍ണാടകയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും സ്പീക്കര്‍ പദവിയിലെത്തിയ ആദ്യ നേതാവ് കൂടിയാണ് ഖാദര്‍. സംസ്ഥാനത്ത് സ്പീക്കര്‍ സ്ഥാനത്തെത്തുന്ന പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് യുടി ഖാദര്‍. ഖാദര്‍ അഞ്ചാം തവണയാണ് എംഎല്‍എയാകുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ മാംഗ്ലൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ഖാദര്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു.കാസര്‍കോട് സ്വദേശിയും, കര്‍ണാടക മുന്‍ എംഎല്‍എയുമായ യു ടി ഫരീദ് ആണ് ഖാദറിന്റെ പിതാവ്. കര്‍ണാടകയിലെ 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 135 എംഎല്‍എമാരാണ് ഉള്ളത്. രണ്ട് സ്വതന്ത്രരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.