രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും

single-img
2 September 2022

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കോവളത്ത് സതേണ്‍ കൗണ്‍സില്‍ യോ​ഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

നെഹ്റു ട്രോഫി വള്ളം കണി കാണാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം അദ്ദേഹം നിരസിച്ചിരുന്നു.

സെപ്റ്റംബര്‍ നാലിനു പുന്നമടക്കായലില്‍ നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രോ​ഗ്രാം ചാര്‍ട്ട് പുറത്തിറങ്ങിയിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് തിരികെ ഡല്‍ഹിയിലേക്ക് മടങ്ങും. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.