കാല്‍ കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിൽ

single-img
1 November 2022

കല്‍പറ്റ: കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനുപ് വി.പിയും സംഘവും കല്‍പറ്റയില്‍ നടത്തിയ റെയ്ഡില്‍ കാല്‍ കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി.

ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. കണിയാമ്ബറ്റചിത്രമൂല കച്ചേരി പറമ്ബില്‍ കെ. സലാം, കല്‍പറ്റ പൂളക്കുന്ന് താമരക്കൊല്ലി വീട്ടില്‍ ടി.എ. ജോസ് എന്നിവരാണ് പിടിയിലായത്. ഇരുവരും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോസിന് കഞ്ചാവ് എത്തിച്ച്‌ നല്‍കുന്ന നിയാസ് എന്നയാള്‍ക്ക് വേണ്ടി എക്സൈസ് തിരച്ചില്‍ ആരംഭിച്ചു.