തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടു പേര്‍ പിടിയിൽ

single-img
16 March 2023

കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. വര്‍ക്കല റാത്തിക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ് (31) കണിയാപുരം മലമേല്‍ പറമ്ബ് സ്വദേശി മനാല്‍ (32) എന്നിവരാണ് പിടിയിലായത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. യുവാക്കളെ ആക്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കത്തിവീശി ആക്രോശിച്ച്‌ നാട്ടുകാരെ ആക്രമിക്കാന്‍ പലവട്ടം ശ്രമിച്ചു. നാട്ടുകാരടക്കം ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.