തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണം; ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ പുറത്താക്കിക്കൊള്ളൂ: സുരേഷ് ഗോപി

single-img
12 November 2023

തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണമെന്ന് ജനങ്ങളോട് സുരേഷ് ഗോപി. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലയിലെ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂരിലെ നഗരത്തിരക്കിൽ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ ഓട്ടോ ഡ്രൈവർമാർ സുരേഷ് ഗോപിക്ക് മുന്നിൽ അവതരിപ്പിച്ചു. ഈ സമയം, തന്റെ സ്വപ്ന പദ്ധതിയായ-ചൂണ്ടൽ എലിവേറ്റഡ് പാത തന്റെ യാഥാർഥ്യമായാൽ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി മറുപടി നൽകി.