ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ച നിലയില്‍;ഗ്രഹനാഥൻ ഗൾഫിൽ നിന്ന് എത്തിയത് ഇന്നലെ

single-img
6 January 2023

തിരുവനന്തപുരം:  കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

രമേശന്‍, ഭാര്യ സുലജ കുമാരി, മകള്‍ രേഷ്മ എന്നിവരെയാണ് പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശന്‍ ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്.

കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയില്‍ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് സാമ്ബത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവരുടെ വീടും സ്ഥലവും ജപ്തി നേരിടുന്ന സാഹചര്യമുണ്ടായിരുന്നു.