ആ കറുത്ത കൈകൾ അവസാനം ദർഗകളിലുമെത്തി; അടിവസ്ത്രം പോലും പുറത്ത് ഉണക്കാനിടാൻ പറ്റാത്ത അവസ്ഥ: കെടി ജലീൽ

single-img
8 February 2024

ഉത്തർപ്രദേശിലെ യുപിയിലെ ബദറുദ്ധീൻ ഷാ ദർഗ ഹിന്ദു വിഭാഗത്തിന് വിട്ടുകൊടുക്കാൻ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടതിനെ വിമർശിച്ച് മുൻ മന്ത്രിയും എം എൽ എയുമായ കെ.ടി ജലീലിൽ . തന്റെ ഫേസ്ബുക് പോസ്റ്റിൽ ആ കറുത്ത കൈകൾ അവസാനം ദർഗകളിലുമെത്തിയെന്ന് കെ ടി ജലീൽ പറഞ്ഞു. ഉടമസ്ഥാവകാശം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിഭാഗം സമര്‍പ്പിച്ച ഹരജി സിവില്‍ ജഡ്ജ് ശിവം ദ്വിവേദി തള്ളുകയായിരുന്നു.

അടിവസ്ത്രം പോലും പുറത്ത് ഉണക്കാനിടാൻ പറ്റാത്ത അവസ്ഥയാണെന്നും, അതിൻമേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചെങ്കിലോ? എന്നും അദ്ദേഹം പരിഹസിക്കുന്നു.

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം:

ആ കറുത്ത കൈകൾ അവസാനം ദർഗകളിലുമെത്തി
എപ്പോഴാണാവോ ”അവർ’ നമ്മുടെ വീടുകളുടെ അടിത്തറ കുഴിക്കാൻ എത്തുക?
ഇനിയെന്തൊക്കെ കാണാനിരിക്കുന്നു. അടിവസ്ത്രം പോലും പുറത്ത് ഉണക്കാനിടാൻ പറ്റാത്ത അവസ്ഥയാണ്! അതിൻമേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചെങ്കിലോ?