ജനാധിപത്യത്തിലും ജനാധിപത്യ സ്ഥാപനങ്ങളിലും ജനങ്ങൾക്കുള്ള ശക്തമായ വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പുഫലങ്ങൾ: പ്രധാനമന്ത്രി

single-img
2 March 2023

രാജ്യത്തെ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മികച്ച പ്രകടനം ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങൾക്കുള്ള ഉറച്ച വിശ്വാസമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പറഞ്ഞു.

രാജ്യത്തെ ജനാധിപത്യത്തിലും ജനാധിപത്യ സ്ഥാപനങ്ങളിലും ജനങ്ങൾക്കുള്ള ശക്തമായ വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ കാണിക്കുന്നത്, പ്രധാനമന്ത്രി മോദി പറഞ്ഞു. മോദി, മോദി, മോദി എന്ന് വിളിച്ചാണ് സദസ്സ് പ്രതികരിച്ചത്. “വടക്കുകിഴക്കൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യാപകമായി എടുത്തുകാണിച്ച രീതി, ഈ പ്രദേശം ഡില്ലിയിൽ നിന്നോ ദിൽ (ഹൃദയത്തിൽ) നിന്നോ അകലെയല്ലെന്ന് കാണിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. “വടക്കുകിഴക്കൻ മേഖലയിലെ ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ഇവിടെയുള്ള ഞങ്ങളെക്കാളും വളരെ കഠിനാധ്വാനം ചെയ്യുന്നു. അവർ നിരവധി വെല്ലുവിളികൾ നേരിടുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു,
ഇത് വൻ കരഘോഷം നേടി. വടക്കുകിഴക്കൻ ജനതയ്‌ക്കുള്ള നന്ദിയുടെ പ്രതീകാത്മക സിഗ്നലായി എല്ലാവരും മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റ് ഓണാക്കാനും അവയെ വീശാനും അദ്ദേഹം സദസിലുള്ളവരോട് ആവശ്യപ്പെട്ടു.