അനിവാര്യമായ മാറ്റം കേരളത്തില്‍ ഉണ്ടായിരിക്കും; മത്സരിക്കാനില്ല: ഷാഫി പറമ്പിൽ
11 March 2026

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍ എം പി. പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്നാണ് പ്രതികരണം. ഒരു എംപിയും സ്വയം സ്ഥാനാര്‍ഥിയായിട്ട് നില്‍ക്കുന്നില്ലല്ലോ. ഞാനിപ്പോള്‍ മത്സരിച്ച് ജയിച്ച് നില്‍ക്കുകയാണല്ലോ. അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റട്ടെ. മത്സരിക്കണമെന്ന് പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ല.
നിങ്ങള്‍ ഊഹാപോഹങ്ങള്‍ ഉണ്ടാക്കി അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെക്കരുത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കേരളത്തില്‍ യുഡിഎഫിന്റേത് നല്ല സ്ഥാനാര്‍ഥി പട്ടികയായിരിക്കും. അനിവാര്യമായ മാറ്റം കേരളത്തില്‍ ഉണ്ടായിരിക്കും. ഇവരെ മാറ്റാന്‍ ജനങ്ങള്‍ തയാറായിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.


