മാധ്യമങ്ങളെ വേട്ടയാടാന്‍ സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ ആസൂത്രണം നടന്നു; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

single-img
6 March 2023

മാധ്യമങ്ങളെ വേട്ടയാടാന്‍ സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ ആസൂത്രണം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

മാധ്യമങ്ങള്‍ തെറ്റ് ചെയ്താല്‍ അതിനെ വിമര്‍ശിക്കാനും പ്രതിഷേധിക്കാനും കേസെടുക്കാനും അവകാശമുണ്ട്. എന്നാല്‍ ഈ അവകാശം മാധ്യമങ്ങളെ വേട്ടയാടാനുള്ള അവസരമായി ദുരുപയോഗം ചെയ്യുന്നുവെന്നതാണ് പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.


പരാതി കൊടുത്ത എംഎല്‍എ ഫെബ്രുവരി 25-ന് പണിവരുന്നുണ്ട് അവറാച്ച എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഫെബ്രുവരി അവസാനത്തില്‍ എംഎല്‍എ നിയമസഭയില്‍ കൊടുത്ത ചോദ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നു. മാര്‍ച്ച്‌ മൂന്നിനാണ് നിമയസഭയില്‍ ചോദ്യം വന്നത്. മാര്‍ച്ച്‌ രണ്ടിന് കൂത്തുപറമ്ബ് സ്വദേശി ഇ-മെയില്‍ വഴി കണ്ണൂരില്‍ പരാതി നല്‍കുന്നു. മാര്‍ച്ച്‌ മൂന്നിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു. അന്നേ ദിവസം എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. അന്ന് വൈകീട്ട് തന്നെ എസ്‌എഫ്‌ഐ ഏഷ്യാനെറ്റ് ഓഫീസില്‍ കയറി അതിക്രമം കാണിച്ചു. മാര്‍ച്ച്‌ നാലിന് വെള്ളയില്‍ പോലീസ് കേസെടുത്തു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും മുമ്ബ് വന്‍ പോലീസ് സംഘം ഏഷ്യാനെറ്റ് ഓഫീസില്‍ റെയ്ഡ് നടത്തുന്നു. ഇത് വളരെ ആസൂത്രിതമായ വിഷയമാണ്’ സതീശന്‍ പറഞ്ഞു.

ഒരു പെണ്‍കുട്ടിയുടെയും ചിത്രം വ്യക്തമാക്കാതെ എടുത്തിട്ടുള്ള ഒരു വീഡിയോയാണത്. പ്രക്ഷേപണവുമായി ബന്ധപ്പെട്ട് അവര്‍ക്ക് പിഴവ് വന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടണം. അല്ലാതെ നിരന്തരം ഇത് വ്യാജ വാര്‍ത്തയാണെന്ന് പറയുകയാണ്. സ്വര്‍ണ്ണക്കടത്ത്, ഫണ്ട് തട്ടിപ്പ്, തില്ലങ്കേരി വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രതികാരമായി റിപ്പോര്‍ട്ടറെ വേട്ടയാടുകയാണ്.

മയക്കുമരുന്നിനെതിരായ പരമ്ബര കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് പരാതിയില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ ആയതിനാല്‍ സംഭവത്തില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ വാര്‍ത്തയാണെങ്കില്‍ എങ്ങനെ പോക്‌സോ കേസെടുത്ത് അന്വേഷണം നടത്തുകയെന്ന് സതീശന്‍ ചോദിച്ചു.

പരസ്പര വിരുദ്ധമായ പരാതിയാണിത്. കിട്ടുന്ന അവസരം വേട്ടയാടാന്‍ ഉപയോഗിക്കുകയാണ്. ഇത് തന്നെയാണ് മോദിയും നടത്തുതെന്നും സതീശന്‍ കുറ്റപ്പെടുത്തി