വാസ്തു ശരിയല്ലാത്തതിനാലാണ് നിയമസഭാ മന്ദിരത്തിൽ എപ്പോഴും വഴക്കും ബഹളവും ഉണ്ടാകുന്നത്: ഗൗരി ലക്ഷ്മിഭായി

single-img
14 September 2023

വാസ്തു ശരിയല്ലാത്തതിനാലാണ് സംസ്ഥാന നിയമസഭാ മന്ദിരത്തിൽ എപ്പോഴും വഴക്കും ബഹളവും ഉണ്ടാകുന്നതെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി.സാംസ്കാരിക വകുപ്പിന് കീഴിലുള്ള ആർക്കിടെക്ചർ ഗുരുകുലം സംഘടിപ്പിച്ച ‘പൈതൃകോത്സവം 2023’ സെമിനാറിൽ സംസാരിക്കവെയാണ് നിയമസഭയെ പരോക്ഷമായി പരാമർശിച്ച് ലക്ഷ്മിഭായി പ്രസ്താവന നടത്തിയത്.

ഇവിടെ വാസ്തുവിനെപ്പറ്റി മോശമായി പറയുന്ന പല ആളുകളുമുണ്ട്, അതൊക്കെ അവരുടെ ഇഷ്ടം. പക്ഷേ കേരളത്തില്‍ തന്നെയുള്ള ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം വാസ്തു നോക്കാതെ തെറ്റായി നിര്‍മിച്ചതാണ്. അത് കെട്ടിയപ്പോള്‍ തൊട്ട് ഇന്നേവരെ അവിടെ വഴക്കില്ലാത്ത എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് സംശയമാണ്.

ആ കെട്ടിടത്തില്‍ എന്താണ് നടക്കുന്നത്. എന്നും ബഹളവും വഴക്കുമാണ്. അവിടെ സാധനങ്ങള്‍ വലിച്ചെറിയുന്നു. ചിലര്‍ ടേബിളില്‍ കയറി ഡാൻസ് കളിക്കുന്നു. വാസ്തു അനുസരിച്ച്‌ നിര്‍മിക്കാത്തത് കൊണ്ട് അവിടെ എന്തെല്ലാമാണ് നടക്കുന്നത്’. ഗൗരി ലക്ഷ്മിഭായ് പറഞ്ഞു.