കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്‌എഫ് ഐയുടെ ആള്‍ മാറാട്ടം കോളേജ് മാനേജ്‌മെന്‍റ് അന്വേഷിക്കും


കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്‌എഫ് ഐയുടെ ആള്‍ മാറാട്ടം കോളേജ് മാനേജ്‌മെന്‍റ് അന്വേഷിക്കും.മാനേജര്‍ അടക്കം 3 അംഗ സമിതിയെ വെച്ചു.
തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിഎസ്‌ഐ സഭ മാനേജ്‌മെന്‍റ് വ്യക്തമാക്കി.പ്രിന്‍സിപ്പലില്‍ പ്രൊഫ..ജി.ജെ ഷൈജുവിനെ കേരള സര്‍വ്വകലാശാല ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ന് കേരളാ സര്‍വകലാശാല പൊലീസിന് പരാതി നല്‍കും.ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രിന്‍സിപ്പാള്‍ പ്രൊ.ജി.ജെ.ഷൈജുവിനും യുയുസിയായി പിന്‍വാതിലിലൂടെ പേര് ചേര്‍ക്കപ്പെട്ട എസ്‌എഫ്‌ഐ നേതാവ് എ.വിശാഖിനുമെതിരെയാണ് പരാതി. .അതേസമയം കെഎസ്‌യു നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.ഡിജിപിക്ക് നല്‍കിയ പരാതി കാട്ടാക്കട പൊലീസിന് കൈമാറിയെങ്കിലും പ്രാഥമിക വിവരശേഖരണം തുടരുന്നുവെന്നാണ് പൊലീസ് മറുപടി.
കേരള സര്‍വകലാശാലക്ക് കീഴിലെ മുഴുവന്‍ കോളെജുകളിലെയും യുയുസിമാരുടെ ലിസ്റ്റ് പുനപരിശോധിക്കും. ഇതിന് ശേഷമാകും സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്. സര്‍വകലാശാലയ്ക്കുണ്ടായ നഷ്ടം പ്രൊ.ഷൈജുവില്‍നിന്ന് ഈടാക്കും. കട്ടാക്കട കോളെജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.