ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിൻ്റെ കഥ കഴിയും ; പിന്നെ എൽഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഉണ്ടാവു: കെ സുരേന്ദ്രൻ

single-img
25 February 2024

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിൻ്റെ കഥ കഴിയുമെന്നും കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി കേരളത്തിൽ തകരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുമുന്നണിയെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാവു.

കേരളത്തിൽ വർഗീയ ശക്തികളെ താലോലിച്ച് വർഗീയ ധ്രുവീകരണത്തിനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. മുസ്ലീം വോട്ട് സമാഹരിക്കാൻ ഇടതുമുന്നണി ശ്രമിക്കുമ്പോൾ യുഡിഎഫ് ആണ് ക്ഷയിക്കപ്പെടുന്നത്. സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. അത് തടയാൻ യുഡിഎഫ് തയ്യാറാവുന്നില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതേപോലെ തന്നെ ,ഈരാറ്റുപേട്ടയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ അക്രമിയുടെ സംഘടന ഏതെന്ന് പറയുന്നില്ല. വൈദികനെ ആക്രമിച്ച ആളുടെ പേര് പോലും വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. മറ്റേതൊരു സംസ്ഥാനത്ത് ആയിരുന്നാലും വലിയ പ്രശ്നം ആവേണ്ടതായിരുന്നു ഇത്. മന്നത്ത് പദ്മനാഭനെനെതിരായ ദേശാഭിമാനി ലേഖനത്തിൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. മുസ്ലിം വോട്ട് നഷ്ടപെടുമോ എന്ന ചിന്തയിലാണ് കോൺഗ്രസ് മിണ്ടാത്തതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.